പീഡനകേസിൽ ആരോപണവിധേയനായ കോൺഗ്രസ് നേതാവിനെ സസ്പൻഡ് ചെയ്തു. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പിവി കൃഷ്ണകുമാറിനെയാണ് പാർട്ടിയിൽ നിന്ന് സസ്പൻഡ് ചെയ്തത്. പീഡനപരാതിയിൽ കൃഷ്ണകുമാറിനെതിരെ എടക്കാട് പൊലീസ് കേസെടുത്തിരുന്നു.
സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് പിവി കൃഷ്ണകുമാറിനെതിരെ എടക്കാട് പൊലീസ് കേസെടുത്തത്. ഇതിനു പിന്നാലെയാണ് ഡിസിസിയുടെ നടപടി. അന്വേഷണ വിധേയമായാണ് സസ്പൻഷൻ. കോൺഗ്രസിൻ്റെ പ്രധാന നേതാവായ കൃഷ്ണകുമാർ കണ്ണൂർ കോർപ്പറേഷൻ കിഴുന്ന ഡിവിഷൻ കൗൺസിലറാണ്. ദീർഘനാളായി നഗരത്തിൽ തന്നെ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയ്ക്കടക്കം നേതൃത്വം നൽകുന്നയാളാണ്.
ഈ മാസം 15ന് ജോലിസ്ഥലത്തുവച്ച് പീഡിപ്പിച്ചു എന്നതാണ് യുവതിയുടെ പരാതി. കോൺഗ്രസിൻ്റെ തന്നെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതി. ഓഫീസിൽ മറ്റാളുകൾ ഇല്ലാത്ത സമയത്ത് കൃഷ്ണകുമാർ ഓഫീസിലേക്ക് അതിക്രമിച്ചുകടക്കുകയും കടന്നുപിടിച്ച് ഉപദ്രവിക്കുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു.
Post a Comment