Join News @ Iritty Whats App Group

കോണിപ്പടിയിൽ നിന്നും വീണ യുവതിക്ക് കഴുത്തിൽ താലിമാല തുളച്ചുകയറി അന്ത്യം

താലിമാല കഴുത്തിൽ തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം (tragic death). ഡൽഹിയിലെ ഗാന്ധി നഗർ ഏരിയയിൽ വെള്ളിയാഴ്ച 22 കാരിയായ യുവതി വീടിന്റെ കോണിപ്പടിയിൽ നിന്നും വീണാണ് സംഭവം. കോണിപ്പടിയിൽ തെന്നി വീണതിനാൽ കഴുത്തിൽ താലിമാലയിലെ ലോക്കറ്റ് കുടുങ്ങിയെന്നു പരുക്കുകൾ സൂചിപ്പിക്കുന്നതായി പോലീസ് പറഞ്ഞു. പരിക്കേറ്റ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഗാന്ധി നഗറിലെ രഘുവീർ പുര 2 ലെ 4 ലെയ്‌നിലെ വീട്ടിൽ ഒരു സ്ത്രീ ബോധരഹിതയായി വീണതായി ഉച്ചയ്ക്ക് 12.39 ന് പോലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി. തൊണ്ടയിൽ മുറിവേറ്റ പാടുകളോടെ രാധാദേവി എന്ന സ്ത്രീ ഗോവണിപ്പടിയിൽ കിടക്കുന്നതായി പോലീസ് കണ്ടെത്തി.

സംഭവസമയത്ത് യുവതിയുടെ നാല് വയസ്സുള്ള മകൻ കൂടെയുണ്ടായിരുന്നുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അമ്മ തുണി ഉണക്കാൻ ടെറസിലേക്ക് പോയെന്നും ഇറങ്ങുന്നതിനിടെ കോണിപ്പടിയിൽ നിന്ന് തെന്നി വീഴുകയായിരുന്നുവെന്നും കുട്ടി പോലീസിനോട് പറഞ്ഞു. അവരുടെ തൊണ്ടയിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. കോണിപ്പടിയിൽ നിന്ന് വീഴുമ്പോൾ, ധരിച്ചിരുന്ന ലോക്കറ്റിൽ നിന്ന് കഴുത്തിൽ ആഴത്തിലുള്ള മുറിവേൽക്കുകയായിരുന്നു.

കുട്ടി കെട്ടിടത്തിലെ മറ്റ് വാടകക്കാരെ വിവരം അറിയിക്കുകയും അവർ യുവതിയുടെ ഭർത്താവിനെ വിളിക്കുകയും ചെയ്തു. രഘുബീർ പുരയിൽ തയ്യൽക്കാരനായ ഭർത്താവ് അനിൽ പാസ്വാൻ സംഭവം നടക്കുമ്പോൾ ജോലിസ്ഥലത്തായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബീഹാറിലെ മധുബനിയിലെ കോതിയ ഗ്രാമത്തിൽ നിന്നുള്ള കുടുംബത്തിലാണ് ദാരുണസംഭവം അരങ്ങേറിയത്.

Post a Comment

Previous Post Next Post
Join Our Whats App Group