സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് വേണ്ടി അപേക്ഷ നല്‍കാനുള്ള സമയപരിധി ഇന്ന് അനവസാനിക്കാനിരിക്കെ ആശങ്കയില്‍ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍. അപേക്ഷ നല്‍കുന്നതിന് സമരപരിധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു.
സിബിഎസ്ഇയുടെ പത്താം ക്ലാസ് പരീക്ഷഫലം ഇതുവരെ വന്നിട്ടില്ല. ഇതേ തുടര്‍ന്ന് പ്ലസ്‌വണ്‍ പ്രവശനത്തിന് അപേക്ഷ നല്‍കുന്നതിനുള്ള സമയം നീട്ടിനല്‍കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. നേരത്തെ കോടതി ഹര്‍ജി പരിഗണിക്കുകയും അപേക്ഷ നല്‍കുന്നതിനുള്ള തീയതി ഇന്നുവരെ നീട്ടണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
ഹര്‍ജി ഇന്ന് വീണ്ടും പരിഗണിച്ചേക്കും. കോടതിയുടെ നിലപാട് അനുസരിച്ച് ഓണ്‍ലൈന്‍ അപേക്ഷകള്‍ക്കുള്ള സമയപരിധി നീട്ടുന്ന കാര്യം തീരുമാനിക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പ് അറിയിച്ചിരിക്കുന്നത്. അപേക്ഷ നല്‍കുന്നതിനുള്ള സമയം ഇന്ന് ഉച്ചയ്ക്ക് ഒരുമണിവരെ ദീര്‍ഘിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്.
ഇതുവരെ നാലര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കി കഴിഞ്ഞു. സിബിഎസ്ഇ ഫലം കൂടി വരുമ്പോള്‍ 30,000 അപേക്ഷകള്‍ കൂടി ലഭിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് കണക്കുകൂട്ടുന്നത്.
Post a Comment