കൊച്ചി: തിരക്കേറിയ നഗരമധ്യത്തിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത് സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷമെന്ന് പൊലീസ്. പരിക്കേറ്റ യുവാവ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമിക്കാനുള്ള കാരണം പൊലീസ് അന്വേഷിക്കുന്നുണ്ട്. കലൂർ ദേശാഭിമാനി ജങ്‌ഷനിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. തോപ്പുംപടി സ്വദേശി ക്രിസ്റ്റഫർ ആണ് മരിച്ചത്.
കലൂർ ദേശാഭിമാനി ജങ്‌ഷനിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഇന്നലെ വൈകിട്ട് 5.15ഓടെയാണ് കലൂരിൽ നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ദേശാഭിമാനി ജംഗ്ഷന് സമീപത്തെ ഒരു കടയ്ക്ക് മുന്നില്‍ വച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് റോഡിലേക്ക് എത്തുന്നതും. ആത്മഹത്യ ചെയ്യുന്നതും വ്യക്തമാണ്. ആദ്യം ഫുട്പാത്തിൽ ഇരുന്ന് കൈയുടെ ഞരമ്പ് മുറിക്കാൻ യുവാവ് ശ്രമിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. പിന്നീട് കഴുത്ത് മുറിക്കാൻ ശ്രമിക്കുന്നതായും കാണാം.
അതിനുശേഷമാണ് റോഡിലേക്ക് ഇറങ്ങി കഴുത്തിൽ കുത്തി മുറിവേൽപ്പിച്ചത്. ഇതോടെ കുഴഞ്ഞുവീണ യുവാവിനെ സമീപത്തുണ്ടായിരുന്നവർ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post a Comment