Join News @ Iritty Whats App Group

എംഡിഎംഎയുമായി യുവാവ് പിടിയിലായി

കണ്ണൂര്‍:  ടൗണ്‍ പൊലീസ് കണ്ണൂര്‍ നഗരത്തില്‍ വെളളിയാഴ്ച രാത്രി നടത്തിയ വാഹനപരിശോധനയില്‍ സിന്തറ്റിക് മയക്കുമരുന്നായ 10.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി.
കണ്ണൂര്‍ ജില്ലയിലെ സഞ്ജയ് വില്‍ഫ്രഡ് (35) ആണ് അറസ്റ്റിലായത്.

കണ്ണൂര്‍ ടൗണ്‍ എസ് ഐ നസീബിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് യുവാവിനെ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച ബൈകും പൊലീസ് കസ്റ്റഡിയിലെടുത്തു. എഎസ്‌ഐ അജയന്‍, എസ് സി പി ഒ നാസര്‍ തുടങ്ങിയവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group