ഇരിട്ടി: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് മര്‍ദിച്ചെന്ന പരാതിയില്‍ കീഴൂര്‍ക്കുന്നിലെ മൂന്ന് ആര്‍എസ്എസുകാര്‍ക്കെതിരേ ഇരിട്ടി പോലീസ് കേസെടുത്തു.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് പുന്നാടിലെ മഹ്ഷൂദി (35)നെ സംഘം ചേര്‍ന്ന് മര്‍ദിച്ചെന്ന പരാതിയില്‍ ബിഎംഎസ് ജില്ലാ ഭാരവാഹിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ കീഴൂര്‍ക്കുന്നിലെ സി.സുരേഷ് കുമാര്‍ (42), എം.സജീവന് (45), കെ.സാജന് (39) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം നാലോടെ കീഴീര്ക്കുന്ന് എംജി കോളജ് സ്റ്റോപ്പില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. പോപ്പുലര്‍ ഫ്രണ്ട് ഇരിട്ടിഏരിയ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പാതയോര ബാസ്ക്കറ്റ് ബോള്‍ ഷോ ആര്‍എസ്എസ് പ്രവര്‍ത്തര്‍ തടഞ്ഞെന്നും പതാക നശിപ്പിക്കാന്‍ ശ്രമിച്ചത് തടയാന്‍ ശ്രമിച്ചപ്പോള്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം മര്‍ദിച്ചെന്നുമാണ് മഷ്ഹൂദ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. മഷ്ഹൂദ് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സ്ഥലത്തെത്തിയ ഇരിട്ടി പൊലിസ് സംഘം റോഡില്‍ തടിച്ചുകൂടിയവരെ വിരട്ടിയോടിക്കുകയായിരുന്നു.
പുന്നാട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു; മൂന്നു ആര്‍എസ്എസുകാര്‍ക്കെതിരേ കേസെടുത്തു
News@Iritty
0
Post a Comment