ദില്ലി: ഒരു വർഷത്തിനിടെ രാജ്യത്ത് പാചക വാതക സബ്‌സിഡിയിൽ കോടിക്കണക്കിന് രൂപ വെട്ടിക്കുറച്ചെന്ന് കേന്ദ്രസർക്കാർ. എ എ റഹിം എംപിയുടെ ചോദ്യത്തിന് കേന്ദ്ര പെട്രോളിയം - പ്രകൃതി വാതകം സഹമന്ത്രി രാമേശ്വർ തെലി പാര്‍ലമെന്‍റില്‍ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2019-20ൽ 24172 കോടി രൂപ സബ്സിഡി നൽകിയത്, 2021-22ൽ വെറും 242 കോടിരൂപയായി കുറച്ചു. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴിയുള്ള സബ്സിഡി തുക 2019-20ൽ 22726 കോടി രൂപ ആയിരുന്നത് 2021-22ൽ വെറും 242 കോടി രൂപയായി കുറഞ്ഞു. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന വഴിയുള്ള സബ്സിഡി 2019-20ൽ 1446 കോടി രൂപയായിരുന്നു. 2020-21ൽ ഇത് വെറും 76 കോടി രൂപയായി. 2021-22ൽ പദ്ധതിക്ക് ഒരുരൂപയും നൽകിയിട്ടില്ലെന്നും കേന്ദ്രം മറുപടിയില്‍ വ്യക്തമാക്കി.
Post a Comment