കണ്ണൂര്‍: തലശേരിയിൽ കടൽ കാണാൻ പോയ ദമ്പതികൾക്ക് മർദ്ദനമേറ്റ സംഭവത്തില്‍ എസ്ഐക്കും സിഐക്കും എതിരെയുള്ള അന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കും. കമ്മീഷണറുടെ നിർദ്ദേശ പ്രകാരം തലശ്ശേരി എ എസ് പിയും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും പ്രത്യേകം പ്രത്യേകമാണ് അന്വേഷിക്കുന്നത്. മർദ്ദനമേറ്റുവെന്ന പരാതിയുള്ള സാഹചര്യത്തിൽ പൊലീസ് സ്റ്റേഷനിലെയും പരിസര പ്രദേശത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. ഡോക്ടറുടെ മൊഴിയെടുക്കും. പ്രത്യുഷ് തങ്ങളെയാണ് ആക്രമിച്ചതെന്നാണ് പൊലീസ് നിലപാട്.
കടൽ കാണാൻ പോയ ദമ്പതികൾക്ക് മർദ്ദനമേറ്റ സംഭവം; എസ്ഐക്കും സിഐക്കുമെതിരായ അന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കും
News@Iritty
0
Post a Comment