തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പഠിക്കാനുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പ് പറയുന്നു.
അമ്മ ശകാരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി അസ്വസ്ഥയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് കടലൂര്‍ എസ്പി ശക്തി ഗണേശന്‍ പറഞ്ഞു.
രണ്ടാഴ്ചക്കിടെ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണിത്. തമിഴ്‌നാട് തിരുവള്ളൂരിനടുത്ത് കീഴ്‌ചേരിയിലെ സ്‌കൂള്‍ ഹോസ്റ്റലില്‍ ഇന്നലെ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിരുന്നു.
തമിഴ്‌നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഈ മാസം 13 ന് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് വന്‍ സംഘര്‍ഷമാണ് പ്രദേശത്തുണ്ടായത്.
Post a Comment