Join News @ Iritty Whats App Group

ഭക്ഷണത്തിലേക്ക് അമിതമായി ഉപ്പ് ചേര്‍ക്കുന്നവരെ കാത്തിരിക്കുന്നത് അകാല മരണമാണെന്ന് ബ്രിട്ടനിൽ നടത്തിയ പഠനം

അധികമായി ഭക്ഷണത്തിലേക്ക് ഉപ്പ് ചേര്‍ക്കുന്നവരെ കാത്തിരിക്കുന്നത് അകാല മരണമാണെന്ന് ബ്രിട്ടനിലെ മധ്യവയസ്ക്കര്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ നിന്നും കണ്ടെത്തി.ഭക്ഷണത്തില്‍ അധിക ഉപ്പ് സ്ഥിരം ചേര്‍ക്കുന്നവര്‍ ചേര്‍ക്കാത്തവരെ അപേക്ഷിച്ച്‌ 75 വയസ്സിന് മുന്‍പ് അകാലത്തില്‍ മരിക്കാനുള്ള സാധ്യത 28 ശതമാനം അധികമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
50 വയസ്സ് കഴിഞ്ഞ പുരുഷന്മാരുടെ ആയുസ്സ് 2.28 വര്‍ഷങ്ങളും സ്ത്രീകളുടെ ആയുസ്സ് ഒന്നര വര്‍ഷവും കുറയ്ക്കാന്‍ ഈ ഉപ്പ് ഉപയോഗം വഴി വയ്ക്കുമെന്നും ഗവേഷകര്‍ പറയുന്നു.5,01,379 പേരെ ഏഴ് വര്‍ഷത്തോളം നിരീക്ഷിച്ചാണ് ഗവേഷണം നടത്തിയത്. ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഉപ്പിന്‍റെ അളവില്‍ നേരിയ കുറവ് വരുത്തിയാല്‍ പോലും ഗണ്യമായ ആരോഗ്യ ഫലങ്ങള്‍ ഉളവാക്കാന്‍ കഴിയുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ടുലേന്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍ പ്രഫസര്‍ ലു ക്വി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group