ഏ കെ ജി സെന്ററിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണന്നും ഇതില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എ കെ ജി സെന്ററിന് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച അടിയന്തിരപ്രമേയ ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
ആക്രമണം നടത്തിയ ആളെ പിടിക്കുകയാണ് ലക്ഷ്യം. അല്ലാതെ ഏതെങ്കിലും ഒരളെ പിടിക്കുകയല്ല. സംസ്ഥാനത്തെ ഒരു പാര്‍ട്ടി ഓഫീസും അക്രമിക്കപ്പെട്ടരുതെന്നാണ് സര്‍ക്കാര്‍ നയം. അക്രമത്തെ അപലപിക്കാന്‍ പ്രതിപക്ഷം തയ്യാറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണം എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ ആദ്യം നടത്തിയ ആദ്യ പ്രതികരണം. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച സംഭവം നടന്നപ്പോള്‍ തന്നെ പൊലീസ് നടപടിയെടുത്ത കാര്യം മുഖ്യമന്ത്രി പറഞ്ഞു.
സംഭവം കഴിഞ്ഞ് പിറ്റേന്ന് കാലത്താണ് ഈ പ്രസ്താവന നടത്തിയത്. അക്രമം നടത്തിയത് ആരുമാകട്ടെ. ഇതുപോലൊരു സംഭവം നടന്നിട്ട് അതിനെ അപലപിക്കാന്‍ തയ്യാറാവണ്ടേ. അപലപിക്കാന്‍ തയ്യാറാകാത്ത മാനസികാവസ്ഥ എന്തുകൊണ്ടു വരുന്നു- മുഖ്യമന്ത്രി ആരാഞ്ഞു. പി സി വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തിര പ്രമേയം സഭ വോട്ടിനിട്ട് തള്ളി.
Post a Comment