തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് യുവതിയെ തള്ളിയിട്ടു. പരിക്കേറ്റ മുനമ്പം സ്വദേശിനിയായ 22കാരി ആശുപത്രിയില്‍. യുവതിയെ തള്ളിയിട്ട സുഹൃത്ത് കാവീട് സ്വദേശി അര്‍ഷാദ് അറസ്റ്റിലായി.
യുവതിയുടെ സുഹൃത്താണ് അര്‍ഷാദ്. രാവിലെ ഏഴരയോടെയാണ് സംഭവം. അര്‍ഷാദ് ലഹരി മരുന്നിന് അടിമയാണെന്ന് പോലീസ് പറയുന്നു.
ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള യുവതി കുടുംബ വഴക്കിനെ തുടര്‍ന്നാണ് അവരെ ഉപേക്ഷിച്ച് അര്‍ഷാദിനൊപ്പം പോയത്. 20 ദിവസത്തോളം അവര്‍ ഒരുമിച്ചായിരുന്നു.
രാവിലെ കാറില്‍ സഞ്ചരിക്കുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെ കാര്‍ നിര്‍ത്തി റോഡിലിറങ്ങിയ ഇരുവരും റോഡില്‍ നിന്നും തര്‍ക്കിച്ചു. ഇതിനിടെ അര്‍ഷാദ് കാറുമായി മുന്നോട്ടുപോയി. കാറിന്റെ ഗ്ലാസില്‍ പിടിച്ചുനിന്നിരുന്ന യുവതിയെ നൂറു മീറ്ററോളം വലിച്ചുകൊണ്ട് പോകുകയായിരുന്നു.
Post a Comment