അഞ്ച് ദിവസം ഇ ഡി ചോദ്യം ചെയ്‍തത് മെഡൽ ലഭിച്ച പോലെയെന്ന് രാഹുൽ ഗാന്ധി. എതിർക്കുന്നവരെയെല്ലാം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തകർക്കാൻ ശ്രമം നടക്കുകയാണ്. പിണറായി വിജയനെ എന്തുകൊണ്ട് ഇ ഡി ചോദ്യം ചെയ്യുന്നില്ല. ബിജെപി സിപി ഐ എം ബന്ധത്തിന് തെളിവാണിതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ഒരു കാര്യം വളരെ വ്യക്തമാണ് ആരോണോ ബിജെ പി യെ എതിർക്കുന്നത് അവര് ഇഡിയെ നേരിടേണ്ടി വരുമെന്നതാണ് സമകാലിക സാഹചര്യം. അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിനെ മെഡൽ ലഭിച്ച പോലെ കാണുന്നു. മൂന്നോ, നാലോ പത്തോ തവണ അതുപോലെ ഇഡി ചോദ്യം ചെയ്യട്ടെ എന്നാണ് ആഗ്രഹിക്കുന്നത്.
‘സി പി ഐഎമ്മിനെ ക്കുറിച്ച് ഒരു ചോദ്യം ചോദിക്കാനുണ്ട്’.മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസം പോലും ഇഡി എന്തു കൊണ്ടാണ് ചോദ്യം ചെയ്യാത്തത്?. കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാര്യം തമ്മിൽ വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ടാണ് കേന്ദ്രസർക്കാർ ഇഡി, സിബിഐ എന്നിവ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ വേട്ടയാടാത്തത്. ബിജെപിയും സിപിഐ എമ്മും തമ്മിൽ ഇഷ്ടത്തിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Post a Comment