രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നത്തിൽ ആശങ്ക. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,139 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ 16,482 പേർ രോഗമുക്തി നേടി. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, വ്യാഴാഴ്ച 38 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. അതേസമയം ഇന്നലെ 3,94,774 ടെസ്റ്റുകളാണ് നടത്തിയത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം സജീവ കേസുകൾ 1,36,076 ആയി ഉയർന്നു. മൊത്തം അണുബാധകളുടെ 0.30 ശതമാനവും സജീവമായ കേസുകളാണ്. 24 മണിക്കൂറിനുള്ളിൽ 3,619 കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തം 4,30,28,356 പേർ ഇതുവരെ രോഗത്തിൽ നിന്നും മുക്തി നേടി. ദേശീയ കൊവിഡ് വീണ്ടെടുക്കൽ നിരക്ക് 98.50 ശതമാനമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ വീണ്ടും കൊറോണ കേസുകളുടെ വർധന. ഡൽഹി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 490 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുകയും മൂന്ന് പേർ മരിക്കുകയും ചെയ്തു. നിലവിൽ മരണനിരക്ക് 1.35 ശതമാനമാണ്. സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ഇന്നലത്തേതിനേക്കാൾ കേസുകൾ ഇന്ന് കുറവാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 383 കേസുകൾ മുംബൈയിൽ രജിസ്റ്റർ ചെയ്തു. അതേസമയം ഒരാൾ മരിച്ചു.
Post a Comment