ന്യൂഡഡെല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം. പാട്യാല ഹൗസ് കോടതി സെഷന്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. 5000 രൂപ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. 2018 ലെ ട്വീറ്റിന്റെ പേരിലായിരുന്നു ഡല്‍ഹി പോലീസ് മുഹമ്മദ് സുബൈറിനെ കസ്റ്റഡിയിലെടുക്കുന്നത്. സമൂഹത്തില്‍ വിവിധ ജാതി- മത- ഭാഷ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കുക, മതത്തെയോ മതവികാരത്തേയോ വ്രണപ്പെടുത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് ഡല്‍ഹി സൈബര്‍ സെല്‍ ഡിസിപി കെപിഎസ് മല്‍ഹോത്ര അറിയിച്ചിരുന്നു.
2020 ല്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്റെന്ന് ആള്‍ട്ട് ന്യൂസിന്റെ മറ്റൊരു സഹസ്ഥാപകന്‍ പ്രതീക് സിന്‍ഹ ട്വീറ്റ് ചെയ്തിരുന്നു. ഈ കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. കേസിന്റെ എഫ്ഐആര്‍ കോപ്പി പോലും നല്‍കാതെയാണ് അറസ്റ്റെന്നും പ്രതീക് സിന്‍ഹ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ പൊലീസ് വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ആരും നെയിം ടാഗ് ധരിച്ചിരുന്നില്ലെന്ന ഗുരുതര ആരോപണം പ്രതീക് സിന്‍ഹ ഉന്നയിച്ചിരുന്നു. ഒരൊറ്റ ട്വീറ്റ് മാത്രമുള്ള ഫേക്ക് ട്വിറ്റര്‍ അക്കൗണ്ടിന്റെ പരാതിയിലാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഹനുമാന്‍ ഭക്ത് എന്ന പേരും ബാലാജി കി ജെയ്ന്‍ എന്ന യൂസര്‍ നെയിമുമുള്ള ട്വിറ്റര്‍ ഹാന്റിലാണിത്. സുബൈറിനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ആകെ ഒരു ഫോളാവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്
Post a Comment