തിരുവനന്തപുരം: ഭരണഘടനയേയും ഭരണഘടനാ ശില്പ്പികളെയും അവഹേളിച്ച മന്ത്രി സജി ചെറിയാന് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മന്ത്രി രാജിവച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തെ പുറത്താക്കണമെന്നും കേസെടുക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.
ഭരണഘടനയുടെ മഹത്വം എന്താണെന്ന് മന്ത്രിക്ക് അറിയാമോയെന്ന് സതീശന് ചോദിച്ചു. മന്ത്രി ഭരണഘടനയേയും ഭരണഘടനാ ശില്പ്പികളെയും അവഹേളിച്ചിരിക്കുകയാണ്. ഭരണഘടനാ സംവിധാനങ്ങളെ ആകെ അപകീര്‍ത്തിപ്പെടുത്തി.
മതേതരത്വവും ജനാധിപത്യവും അദ്ദേഹത്തിന് പുച്ഛമാണ്. ഇവയെ കുന്തംകൊടചക്രമൊക്കെ എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. സര്‍ക്കാരിനെതിരായ സ്വര്‍ണക്കടത്ത് കേസില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ മനപൂര്‍വം നടത്തിയ പ്രസ്താവനയാണിത്.
എന്നാല്‍ അതിനു വേണ്ടി ഭരണഘടനയേയും ഭരണഘടനാ ശില്പ്പികളെയും അവഹേളിച്ചത് ക്രൂരമായിപ്പോയെന്നും സതീശന് പറഞ്ഞു. മന്ത്രിക്കെതിരെ സര്‍ക്കാര്‍, നടപടി എടുത്തില്ലെങ്കില്‍ പ്രതിപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Post a Comment