മലപ്പുറം: നിലമ്പൂരിൽ യുവാവിനെയും യുവതിയെയും ഒരേ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .നിലമ്പൂർ മുതീരി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ്, ഗൂഡല്ലൂർ സ്വദേശി രമ്യ എന്നിവരാണ് റബർ മരത്തിലെ ഒരേ കൊമ്പിൽ ഒറ്റ കയറിൽ തൂങ്ങി മരിച്ചത്.
ഇവർ തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. വിനീഷിന്റെ വീട്ടിൽ നിന്നും 200 മീറ്റർ അകലെയുള്ള റബർ തോട്ടത്തിലെ റബർ മരത്തിലാണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിലമ്പൂർ പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ ആരംഭിച്ചു.
Post a Comment