Join News @ Iritty Whats App Group

കണ്ണൂര്‍ ടൌണ്‍ മുഹ് യദ്ദീന്‍ പള്ളിയില്‍ ചാണകം വിതറി മലീമസമാക്കാന്‍ ശ്രമിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടിയെടുക്കണം;മുസ്ലിം ലീഗ്



കണ്ണൂര്‍: കണ്ണൂര്‍ ടൌണ്‍ മുഹ് യദ്ദീന്‍ പള്ളിയില്‍ ചാണകം വിതറി മലീമസമാക്കാന്‍ ശ്രമിച്ച സാമൂഹ്യ വിരുദ്ധരെ അടിയന്തരമായി കണ്ടെത്തി നിയമത്തിന് മുമ്ബില്‍ കൊണ്ട് വരണമെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടരി അബ്ദുറഹിമാന്‍ കല്ലായി, ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടരി അഡ്വ.അബ്ദുല്‍ കരീംചേലേരി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ പൊതുവിലും കണ്ണൂരില്‍ പ്രത്യേകിച്ചുമുള്ള മതസാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ നിക്ഷിപ്ത താല്പര്യമുള്ള സാമൂഹ്യ വിരുദ്ധര്‍ നടത്തിയ ചെയ്തിയാണോ ഇതെന്ന് സംശയിക്കേണ്ടതുണ്ട്. പകല്‍ സമയത്ത് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ഹീനവും നിന്ദ്യവുമായ ഈ ചെയ്തിക്കെതിരെ നിയമപാലകര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണം. അതേസമയം, സാമൂഹ്യവിരുദ്ധരുടെ പ്രകോപനങ്ങളില്‍ കുടുങ്ങാതെ വിശ്വാസി സമൂഹം തികഞ്ഞ ആത്മസംയമനം പാലിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

അബ്ദുറഹ്മാന്‍ കല്ലായി, അഡ്വ.അബ്ദുല്‍ കരീംചേലേരി എന്നിവര്‍ പള്ളി സന്ദര്‍ശിച്ച്‌ പോലിസ് ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ ആരാഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group