Join News @ Iritty Whats App Group

കാസർകോട്ട്‌ രണ്ടുപേർക്ക് പന്നിപ്പനി

കാസർകോട് ജില്ലയിൽ രണ്ടുപേർക്ക് എച്ച്1എൻ1. (പന്നിപ്പനി.). രണ്ടുവർഷത്തിനിടയിൽ ഇതാദ്യമായാണ് പന്നിപ്പനി സ്ഥിരീകരിക്കുന്നത്. തൃക്കരിപ്പൂർ താലൂക്കാസ്പത്രിയിൽ പനിയുമായി എത്തിയവരിൽ ലക്ഷണം തോന്നിയ ഏഴുപേരുടെ സാമ്പിളെടുത്ത് പരിശോധിച്ചതിലാണ് രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇൻഫ്‌ളുവെൻസ എ എന്ന ഗ്രൂപ്പിൽപെട്ട വൈറസാണ് എച്ച്1 എൻ1. പന്നികളിലാണ് സാധാരണ ഇത് കൂടുതലായി കണ്ടുവരുന്നത്. പന്നികളുമായി അടുത്തിടപഴകുന്ന ആളുകളിലേക്ക് അസുഖം പകരാനുള്ള സാധ്യതയുണ്ട്. ഡെങ്കിപ്പനിയും എലിപ്പനിയും തക്കാളിപ്പനിയും മലേറിയയും മഞ്ഞപ്പിത്തവും പടരുന്നുണ്ട്. അിജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.


Post a Comment

Previous Post Next Post
Join Our Whats App Group