ഇരിട്ടി: നിലവിൽ ഇരിട്ടി കീഴൂരിൽ പ്രവർത്തിക്കുന്ന ഉളിയിൽ സബ്‌റജിസ്‌ട്രാർ ഓഫീസിന്റെ പേര് ഇരിട്ടി സബ്‌റജിസ്‌ട്രാർ
ഓഫീസ് എന്നാക്കി മാറ്റി സർക്കാർ പുനർ നാമകരണം ചെയ്‌ത് ഉത്തരവായി.
പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ഘട്ടത്തിൽ തന്നെ
ആധാരമെഴുത്ത് അസോസിയേഷൻ അടക്കമുള്ള സംഘടനകൾ സബ് രജിസ്ട്രാർ ഓഫിസിൻ്റെ പേര് ഇരിട്ടി എന്ന് പുനർനാമകരണം ചെയ്യണം എന്ന് ആവശ്യപ്പെട്ടതിന്റെ
ഭാഗമായാണ് പേര് മാറ്റി സർക്കാർ ഉത്തരവായത്.
Post a Comment