Join News @ Iritty Whats App Group

പതിനെട്ടുകാരിയായ നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍


കോഴിക്കോട് പതിനെട്ടുകാരിയായ നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉള്ളിയേരിക്ക് അടുത്ത് കന്നൂരില്‍ ആണ് നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊക്കല്ലൂര്‍ രാരോത്ത് സുരേഷ് ബാബുവിന്റെ മകള്‍ അല്‍ക്കയെയാണ് ഭര്‍ത്താവ് കന്നൂര് എടച്ചേരി പുനത്തില്‍ പ്രജീഷിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവിന്റെ വീട്ടിലെ ജനല്‍ കമ്പിയിലാണ് അല്‍ക്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നരമാസം മുന്‍പായിരുന്നു പ്രജീഷിന്റേയും അല്‍ക്കയുടേയും വിവാഹം.

കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിലെ എലത്തൂരിലും സമാനസംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോഴിക്കോട് എലത്തൂര്‍ ചെട്ടിക്കുളം വെളുത്തനാം വീട്ടില്‍ അനന്തുവിന്റെ ഭാര്യ ഭാഗ്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാഗ്യയെ ഭര്‍ത്താവും ഭര്‍തൃമാതാവും പീഡിപ്പിച്ചിരുന്നുവെന്ന് ഭാ?ഗ്യയുടെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post
Join Our Whats App Group