നാല് മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്മാര്‍ തട്ടിയെടുത്ത് ടെറസില്‍ നിന്ന് എറിഞ്ഞുകൊന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് ദാരുണമായ സംഭവമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പിതാവിന്റെ കൈവശമുണ്ടായിരുന്ന കുഞ്ഞിനെ ഒരു കൂട്ടം കുരങ്ങന്മാരെത്തി തട്ടിയെടുക്കുകയായിരുന്നു. മൂന്ന് നിലയുള്ള വീടിന്റെ മുകളില്‍ നിന്നാണ് കുഞ്ഞിനെ എറിഞ്ഞത്.
ബറേലിയിലെ ദുന്‍ക മേഖലയിലാണ് വെള്ളിയാഴ്ച വൈകിട്ടോടെ നാടിനെ നടുക്കിയ സംഭവമുണ്ടായത്. നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞുമായി പിതാവ് വീടിന്റെ ടെറസിലൂടെ നടക്കുകയായിരുന്നു. ഇതിനിടയില്‍ ചാടിയെത്തിയ ഒരു കൂട്ടം കുരങ്ങന്മാര്‍ പിതാവിനെ ആക്രമിക്കുകയും കുഞ്ഞിനെ പിടിച്ച് വലിച്ച് കൊണ്ടുപോകുകയും ചെയ്തു.
പിതാവ് നിലവിളിച്ച് ആളെ വിളിച്ചുകൂട്ടാന്‍ ശ്രമിച്ചു. വീട്ടുകാര്‍ മുകളിലേക്ക് എത്തിയപ്പോഴേക്കും കുരങ്ങന്മാര്‍ കുഞ്ഞിനെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു. കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിതാവിനെയും മറ്റുളളവരെയും കുരങ്ങുകള്‍ ആക്രമിച്ചു. കുഞ്ഞിന് പേരിടല്‍ ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് ദാരുണമായ സംഭവം.
Post a Comment