ഡെറാഡൂണ്‍: മഴക്കെടുതിയില്‍ ഉത്തരാഖണ്ഡില്‍ ഒമ്പത് മരണം. കാര്‍ ഒഴുക്കില്‍പെട്ടാണ് അപകടം. അഞ്ച് പേരെ കാണാതായി. കാറിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. രാമനഗറിലെ ദേല നദിയിലാണ് കാര്‍ പതിച്ചതെന്ന് ഡിഐജി ആനന്ദ് ഭരണ്‍ പറഞ്ഞു.
പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടം. രണ്ട് മണി മുതല്‍ കനത്ത മഴയാണ് ഉത്തരാഖണ്ഡില്‍ ലഭിക്കുന്നത്. അപകടത്തില്‍പെട്ട കാര്‍ ട്രാക്ടര്‍ ഉപയോഗിച്ച് വലിച്ചുകയറ്റാന്‍ ശ്രമിച്ചുവെങ്കിലും വലിയ കല്ലുകള്‍ അടക്കം നദിയില്‍ പതിച്ചിരിക്കുന്നതിനാല്‍ അതിനു കഴിഞ്ഞില്ല.
Post a Comment