കാസർഗോഡ്: കർണാടകയിലെ സുള്ള്യയിൽ മലയാളി യുവാവിനെ ആക്രമിച്ച് കൊലപ്പടുത്തിയ സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ. കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് മസൂദ് (19) ആണ് കൊല്ലപ്പെട്ടത്. വാക്കുതർക്കത്തിനൊടുവിലാണ് എട്ടംഗ സംഘം മസൂദിനെ കൊലപ്പെടുത്തിയത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മസൂദ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. ജോലിക്കായി സുള്ള്യയിലെത്തിയ മുഹമ്മദ് മസൂദ് മുത്തശ്ശന്‍ അബ്ദു മുക്രിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ആക്രമണം നടക്കുന്നതിന് മുമ്പ് പ്രദേശവാസിയായ സുധീര്‍ എന്നയാളും മസൂദും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഈ വിഷയം പരിഹരിക്കാമെന്ന് പറഞ്ഞ് ഒരു സംഘം മസൂദിന്റെ സുഹൃത്ത് മുഖാന്തരം വിഷ്ണുനഗരിയിലെ കടയ്ക്ക് സമീപത്തേക്ക് വിളിപ്പിച്ചു. ഇവിടെ വെച്ച് എട്ടംഗ സംഘം മസൂദിനെ ചോദ്യം ചെയ്യുകയും സോഡ കുപ്പി കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു.
പിന്നീട് പുലർച്ചെയോടെ മസൂദിനെ അബൂബകര്‍ എന്നയാളുടെ കിണറിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തുകയുമായിരുന്നു. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.
സുനില്‍, സുധീര്‍, ശിവ, രഞ്ജിത്ത്, സദാശിവ, അഭിലാഷ്, ജിം രഞ്ജിത്ത്, ഭാസ്‌കര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് പിന്നില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് എസ്ഡിപിഐ ആരോപിച്ചു.
Post a Comment