Join News @ Iritty Whats App Group

ഇ പി ജയരാജന് 3 ആഴ്ച യാത്രാവിലക്ക്; അച്ചടക്ക നടപടിയുമായി ഇൻഡിഗോ എയർലൈൻസ്

മുഖ്യമന്ത്രിക്കെതിരായ വിമാനപ്രതിഷേധത്തിൽ അച്ചടക്ക നടപടിയുമായി ഇൻഡിഗോ. ഇ പി ജയരാജനും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും യാത്രാ വിലക്ക്. ഇ പി ജയരാജന് 3 ആഴ്ചയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് 2 ആഴ്ചയുമാണ് യാത്രാ വിലക്ക്. ആഭ്യന്തര അന്വേഷണത്തിലാണ് നടപടി. ആർ എസ് ബസ്വാൻ അധ്യക്ഷനായ മൂന്നംഗ സമിതിയുടെതാണ് തീരുമാനം. ഇൻഡിഗോ വിമാനത്തിലാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് ഇ പി ജയരാജന്‍റെ പ്രതികരണം.

Post a Comment

Previous Post Next Post
Join Our Whats App Group