Join News @ Iritty Whats App Group

കാസർഗോഡ്‌ യുവതി ആത്മഹത്യ ചെയ്ത സംഭവം;വരന് ചൊവ്വാദോഷമുണ്ടെങ്കിലും പ്രശ്നമില്ലെന്ന് മല്ലിക പറഞ്ഞു, ബന്ധുക്കൾ അനുവദിച്ചില്ല; 22കാരിക്ക് നഷ്ടമായത് ജീവൻ


കാസർകോട്: ഏറെക്കാലം പ്രണയിച്ച യുവാവുമായി വിവാഹം മുടങ്ങിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജാതകം ചേരത്തതിനെ തുടർന്ന് ബന്ധുക്കൾ എതിർത്തതോടെയാണ് വിവാഹം മുടങ്ങിയത്. മനംനൊന്ത 23കാരിയായ മല്ലിക വിഷം കഴിക്കുകയായിരുന്നു. ചെമ്മനാട് സ്വദേശിയാണ് മല്ലിക. കുമ്പള സ്വദേശിയുമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ക്ക് ഈ ബന്ധം അറിയാമായിരുന്നു. വിവാഹാലോചനയുമായി യുവാവ് എത്തിയപ്പോൾ ജാതകം പരിശോധിച്ചു. ജാതകം ചേരില്ലെന്നും യുവാവിന് ചൊവ്വാ ദോഷമുണ്ടെന്നും ജോത്സ്യൻ അറിയിച്ചു. ഇതോടെ ബന്ധുക്കള്‍ വിവാഹത്തെ എതിര്‍ത്തു. ചൊവ്വാ ദോഷമുണ്ടെങ്കിലും തനിക്ക് ഈ വിവാഹത്തിന് തന്നെയാണ് താല്‍പര്യമെന്ന് മല്ലിക ബന്ധുക്കളോടും യുവാവിനോടും പറഞ്ഞിരുന്നു. എന്നാൽ, വിവാഹം അനിശ്ചിതത്വത്തിലായി. 

സങ്കടത്തിലായ മല്ലിക എലി വിഷം കഴിക്കുകയായിരുന്നു. ഈ മാസം ഒന്നാം തീയതിയാണ് വിഷം കഴിച്ചത്. ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടയില്‍ ഇന്നലെ മരിച്ചു. പക്ഷേ ഇന്നാണ് ഈ മനോവിഷമത്തിലാണ് മല്ലിക ആത്മഹത്യ ചെയ്തതെന്ന് പുറത്തറിയുന്നത്. മല്ലികയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മേല്‍പ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നു. ഇതുവരെ ആര്‍ക്കെതിരേയും കേസെടുത്തിട്ടില്ല. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബദിയടുക്കയിലെ ബന്ധുവീട്ടിലെത്തിച്ച് സംസ്കരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group