Join News @ Iritty Whats App Group

അട്ടപ്പാടിയിൽ സംഘം ചേർന്ന് 22 കാരനെ അടിച്ച് കൊന്നു; അഞ്ച് പേർ കസ്റ്റഡിയിൽ

അട്ടപ്പാടി അഗളിയിൽ സംഘം ചേർന്ന് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. കൊടുങ്ങല്ലൂർ സ്വദേശിയായ നന്ദകിഷോർ (23) ആണ് മർ‍ദനത്തെ തുടർന്ന് മരിച്ചത്. അട്ടപ്പാടി നരസിമുക്കിലാണ് സംഭവം.

മർദനത്തെ തുടർന്ന് അവശനായ നന്ദകിഷോറിനെ അഗളിയിലെ ആശുപത്രിയിൽ എത്തിച്ചശേഷം പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നങ്കിലും പൊലീസ് പിടിക്കുകയായിരുന്നു.

സംഭവത്തിൽ‌ നന്ദകിഷോറിന്റെ സുഹൃത്ത് അടക്കം അഞ്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്ന് അ​ഗളി പൊലീസ് പറഞ്ഞു

Post a Comment

Previous Post Next Post
Join Our Whats App Group