Join News @ Iritty Whats App Group

2022നെക്കുറിച്ച് ബാബ വാംഗ നടത്തിയ പ്രവചനങ്ങൾ സത്യമാവുന്നു; ഇനിയെന്തെന്ന് ഉറ്റുനോക്കി ലോകം

1996ൽ മരിക്കുന്നതിന് മുമ്പ് വിവിധ നിർണായക ലോകസംഭവങ്ങൾ പ്രവചിച്ച അന്ധയായ പ്രവാചക ബാബ വാംഗ (Baba Vanga) 2022ന് വേണ്ടിയും നിരവധി പ്രവചനങ്ങൾ നടത്തിയിരുന്നു. വർഷം പകുതി പിന്നിടുമ്പോൾ അവരുടെ രണ്ട് പ്രവചനങ്ങൾ യാഥാർത്ഥ്യമായിക്കഴിഞ്ഞു. ഓസ്‌ട്രേലിയയുടെയും ദക്ഷിണേഷ്യയുടെയും ചില ഭാഗങ്ങളിൽ അതിശക്തമായ വെള്ളപ്പൊക്കമുണ്ടാകുമെന്ന് വാംഗ പ്രവചിച്ചു. ഫെബ്രുവരിക്കും ഏപ്രിലിനുമിടയിൽ, ഓസ്‌ട്രേലിയയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തങ്ങളിലൊന്നാണ് ഉണ്ടായത്. ദുരന്തം സൗത്ത് ഈസ്റ്റ് ക്വീൻസ്‌ലാന്റിന്റെ ചില ഭാഗങ്ങൾ, വൈഡ് ബേ-ബർനെറ്റ്, ന്യൂ സൗത്ത് വെയിൽസ്, ബ്രിസ്‌ബേൻ എന്നിവിടങ്ങൾ പ്രളയത്തിൽ മുങ്ങി.

രണ്ടാമത്തെ പ്രവചനത്തിൽ ലോകത്തിലെ വിവിധ പ്രധാന നഗരങ്ങളിലെ രൂക്ഷമായ ജലക്ഷാമം പരാമർശിക്കപ്പെട്ടു. ഈ മാസത്തിന്റെ തുടക്കത്തിൽ, പോർച്ചുഗലിലെയും ഇറ്റലിയിലെയും ഗവൺമെന്റുകൾ അവരുടെ ജല ഉപഭോഗം ഏറ്റവും കുറഞ്ഞ അളവിൽ പരിമിതപ്പെടുത്താൻ പൗരന്മാരോട് ആവശ്യപ്പെടുന്ന റിപ്പോർട്ടുകൾ ഇന്റർനെറ്റിൽ പൊന്തിവന്നു. 1950 കൾക്ക് ശേഷമുള്ള ഏറ്റവും മോശം വരൾച്ചയ്ക്ക് സാക്ഷ്യം വഹിച്ച ഇറ്റലിയുടെ സ്ഥിതി പരിതാപകരമാണ്. റിപ്പോർട്ടുകൾ പ്രകാരം പോർച്ചുഗലിന്റെ 97 ശതമാനവും കടുത്ത വരൾച്ചയാണ്.

ബൾഗേറിയയിലെ സ്ട്രുമിക്കയിൽ വാൻഗെലിയ പാണ്ഡേവ ദിമിട്രോവ എന്ന പേരിൽ ജനിച്ച ബാബ വാംഗയ്ക്ക് 12 വയസ്സുള്ളപ്പോൾ കാഴ്ച നഷ്ടപ്പെട്ടു. ഭാവിയിലേക്ക് കാണാൻ അനുവദിക്കുന്ന ഒരു വരദാനം ദൈവത്തിൽ നിന്ന് ലഭിച്ചതായി അവർ അവകാശപ്പെട്ടു. 1996-ൽ സ്തനാർബുദത്തിന് കീഴടങ്ങിയ ബാബ വാംഗയുടെ അഭിപ്രായത്തിൽ, ലോകം അവസാനിക്കുന്ന വർഷമായ 5079 വരെയുള്ള പ്രവചനങ്ങൾ അവർ നടത്തിയിട്ടുണ്ടെന്ന് ശിഷ്യന്മാർ അവകാശപ്പെടുന്നു.

അവരുടെ അവകാശവാദങ്ങൾ ചിലർ അൽപ്പം സംശയത്തോടുകൂടിയാണ് എടുക്കുന്നതെങ്കിലും, പലരും ആ പ്രവചനങ്ങൾക്ക് ചെവികൊടുക്കുന്നു. അതിൽ പലതും യാഥാർത്ഥ്യമായി എന്നത് തന്നെ കാരണം. 9/11 ആക്രമണവും അമേരിക്കയിലെ ആദ്യത്തെ കറുത്ത വർഗക്കാരനായ പ്രസിഡന്റിന്റെ നിയമനവും ബാബ വാംഗ പ്രവചിച്ചതായി പറയപ്പെടുന്നു. 2017ൽ ബ്രെക്‌സിറ്റും അവർ പ്രവചിച്ചു.

2022-ൽ ഒരു പുതിയ മഹാമാരിയും, 2028-ൽ മനുഷ്യർ ശുക്രനിലേക്ക് യാത്ര ചെയ്യുമെന്നും, അവയവം മാറ്റിവയ്ക്കൽ സാങ്കേതികവിദ്യ 2046-ൽ മനുഷ്യരുടെ പ്രായം 100 വയസ്സിനപ്പുറം വർദ്ധിപ്പിക്കുമെന്നും അവർ പ്രവചിച്ചു.

2100-ഓടെ ഇരുട്ട് ഇല്ലാതാകുമെന്നും ഭൂമിയുടെ മറ്റൊരു പ്രദേശം കൃത്രിമ സൂര്യപ്രകാശം കൊണ്ട് പ്രകാശിപ്പിക്കുമെന്നും അവർ പ്രവചിച്ചിരുന്നു. സ്‌ക്രീനുകൾക്ക് മുന്നിൽ എന്നത്തേക്കാളും കൂടുതൽ സമയം ചെലവഴിക്കുന്ന ആളുകളിലൂടെ വെർച്വൽ റിയാലിറ്റി 2022ൽ ആധിപത്യം സ്ഥാപിക്കും എന്ന അവരുടെ പ്രവചനം വിശ്വസിക്കാൻ എളുപ്പമാണ്.

ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടൽ എന്നിവ ഉൾപ്പെടുന്ന പ്രവചനങ്ങൾ 85% കൃത്യതയോടെ സംഭവിച്ചതിന്റെ പേരിലാണ് ബാബ വാംഗ അറിയപ്പെടുന്നത്.


Post a Comment

Previous Post Next Post
Join Our Whats App Group