Join News @ Iritty Whats App Group

സംസ്ഥാനത്ത് 2021 ഒക്ടോബർ മാസത്തിൽ പ്രകൃതി ക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്ക് ധന സഹായം പ്രഖ്യാപിച്ചു


സംസ്ഥാനത്ത് 2021 ഒക്ടോബർ മാസത്തിൽ പ്രകൃതി ക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്ക് ധന സഹായം പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് പ്രകൃതി ക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്ക് ധന സഹായം പ്രഖ്യാപിച്ചു. 2021 ഒക്ടോബര്‍ മാസത്തിലെ പ്രകൃതി ക്ഷോഭത്തില്‍ ഭവന നാശം സംഭവിച്ചവര്‍ക്കാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് അർഹരായവർക്ക് ധനസഹായം അനുവദിച്ചത്.

ആലപ്പുഴ, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ പ്രകൃതി ക്ഷോഭങ്ങളിൽ വീട് തകർന്നവർക്കായി 4,46,06,100 (4.46 കോടി രൂപ) രൂപയാണ് അനുവദിച്ചത്. ആലപ്പുഴ ജില്ലയ്ക്ക് 2,28,00,400 (2.28 കോടി) രൂപ അനുവദിച്ചു. കൊല്ലം ജില്ലയിൽ 1,86,04,400 (1.86 കോടി രൂപ) വീട് തകർന്നവർക്ക് അനുവദിച്ചു. കണ്ണൂര്‍ ജില്ലയിലുണ്ടായ പ്രകൃതി ക്ഷോഭത്തിൽ 32,01,300 രൂപ(32 ലക്ഷം രൂപ)യുമാണ് അനുവദിച്ചത്.

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിലായി 2631 ഗുണഭോക്താക്കളാണ് ഉള്ളത്. 11,62,98,000 രൂപയാണ് (11.62 കോടി രൂപ) ഈ ജില്ലകളിലെ ഗുണഭോക്താക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചത്.

പ്രകൃതി ക്ഷോഭങ്ങളെ തുടർന്ന് ജീവഹാനി സംഭവിച്ചവരുടെ അവകാശികള്‍ക്ക് ഒരു ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. ഭവന നാശം നേരിട്ടവര്‍ക്ക് സമതലം/ മലയോരം വിഭാഗങ്ങളായി തിരിച്ച്, നഷ്ട ശതമാനത്തിന്റെ തോത് കണക്കാക്കി ദുരിതാശ്വാസ നിധിയില്‍ നിന്ന് വിഹിതം നിശ്ചയിച്ച് നേരത്തെ ഉത്തരവായിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group