രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് ‘ഭാരത് ജോഡോ’ പദയാത്ര ഒക്ടോബര്‍ 2 ന് കന്യാകുമാരിയില്‍ നിന്നാരംഭിക്കും .രാജ്യത്തെ 12 സംസ്ഥാനങ്ങളിലൂടെയും 2 കേന്ദ്ര ഭരണപ്രദേശങ്ങളിലൂടെയും യാത്രകടന്നു പോകും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാകും ‘ഭാരത് ജോഡോ’ പദയാത്ര നടത്തുകയെന്നും 3500 കിലോ മീറ്റര്‍ പദയാത്രയില്‍ എല്ലാ പ്രധാനപ്പെട്ട നേതാക്കളും പങ്കെടുക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് വിശദീകരിച്ചു. 148 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയില്‍ 18 ദിവസം കേരളത്തിലൂടെയാകുമെന്നും ജയറാം രമേശ് അറിയിച്ചു.
അതേസമയം, സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്ന ദിവസം, ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനം. എംപിമാര്‍ ദില്ലിയില്‍ പ്രതിഷേധിക്കും. ദില്ലിയിലും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കും. 25,000 കുറയാത്ത പ്രവര്‍ത്തകരെ പ്രതിഷേധത്തില്‍ പങ്കെടുപ്പിക്കുമെന്നും ദ്വിഗ് വിജയ് സിംഗ്, ജയ്‌റാം രമേശ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Post a Comment