കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടത്തിനരികെ 17കാരൻ ഒഴുക്കിൽ പെട്ടു. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിക്കടുത്തുള്ള പതങ്കയത്താണ് സംഭവം. ചാത്തമംഗലം മലയമ്മ സ്വദേശി ഹുസ്നി (17 )ആണ് ഒഴുക്കിൽപ്പെട്ടത്. നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു. പതങ്കയം വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു ഹുസ്നി. ഫോട്ടോയെടുക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ടെന്നാണ് സ്ഥലത്ത് നിന്നുള്ള വിവരം.
കോഴിക്കോട് വെള്ളച്ചാട്ടം കാണാനെത്തിയ 17കാരൻ ഫോട്ടോ എടുക്കുന്നതിനിടെ ഒഴുക്കിൽപെട്ടു
News@Iritty
0
Post a Comment