കോഴിക്കോട്: യുവാവിന്റെ 12 മണിക്കൂര്‍ ബന്ധിയാക്കി ക്രൂരമായി മര്‍ദിച്ചു. ജൂണ്‍ 25ന് മലപ്പുറം വളാഞ്ചേരി കോഴിക്കോട് റോഡിലെ സ്വകാര്യ സ്ഥാപനത്തില്‍ വെച്ചാണ് സംഭവം നടന്നത്. മര്‍ദനമേറ്റത് ആലപ്പുഴ സ്വദേശി ശ്രീലാലിന്. സംഭവത്തില്‍ ശ്രീലാലിന്റെ സുഹൃത്തുക്കളായ മൂന്നു പേര്‍ അറസ്റ്റിലായി.
സ്വകാര്യ സ്ഥാപനത്തില്‍വെച്ച് യുവാവിനെ 12 മണിക്കൂറോളം ബന്ധിയാക്കി ക്രൂരമായി മര്‍ദിക്കുകയും സ്റ്റാംപ് പേപ്പറിലും പല രേഖകളിലും നിര്‍ബന്ധിച്ച് ഒപ്പിടിക്കുകയും ഗൂഗിള്‍ പേ വഴി പണം കൈമാറ്റം ചെയ്യിപ്പിക്കുകയും ചെയ്തതായും പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശികളും ശ്രീലാലിന്റെ സുഹൃത്തുക്കളുമായ ബിസിനസ് പാര്‍ട്ണര്‍മാരുമായ വിഷ്ണുസജീവ്, സഞ്ജു, അപ്പു എന്നിവരെ വളാഞ്ചേരി സിഐ കെജെ ജിനേഷും സംഘവും അറസ്റ്റ് ചെയ്തു.
ശ്രീലാല്‍, വിഷ്ണു സജീവ്, സഞ്ജു, അപ്പു എന്നിവര്‍ ചേര്‍ന്ന് വളാഞ്ചേരി കോഴിക്കോട് റോഡില്‍ ഒരു സ്ഥാപനം നടത്തിവരികയായിരുന്നു. എന്നാല്‍ ശ്രീലാല്‍ ഈ സ്ഥാപനത്തില്‍ നിന്നും പിരിഞ്ഞ് തൊട്ടടുത്ത് തന്നെ ഇതേ രീതിയില്‍ സ്ഥാപനം ആരംഭിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതറിഞ്ഞ പ്രതികള്‍ ശ്രീലാലിനെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും വഴങ്ങാത്തതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
തോക്കുകൊണ്ട് തലക്കടിയേറ്റ് ശ്രീലാലിന് മുറിവേറ്റിട്ടുണ്ട്. ാന്‍ ആത്മഹത്യ ചെയ്യുകയാണെന്ന രീതിയില്‍ വീഡിയോ എടുപ്പിച്ച് ശ്രീലാലിന്റെ സഹോദരിക്ക് അയച്ചു കൊടുത്ത പ്രതികള്‍ സഹോദരിയെ വിളിച്ചുവരുത്തി മര്‍ദിച്ചതായും പോലീസ് പറഞ്ഞു.
12 മണിക്കൂര്‍ മുറിയില്‍ അടച്ചിട്ട് മര്‍ദിച്ചശേഷം രേഖകഖില്‍ ഒപ്പ് വാങ്ങി വിട്ടയയ്ക്കുകയായിരുന്നുവെന്ന് ശ്രീലാല്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. തുടര്‍ന്ന് ശ്രീലാല്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരൂര്‍ ഡിവൈഎസ്പി ബെന്നിയുടെ നിര്‍ദേശപ്രകാരമാണ് വളാഞ്ചേരി പോലീസ് പ്രതികളെ അറസറ്റ് ചെയ്തത്.
Post a Comment