Join News @ Iritty Whats App Group

യുപിയില്‍ ടീച്ചറെ കൊലപ്പെടുത്തി 12-ാം ക്ലാസ് വിദ്യാര്‍ഥി; വഴിവിട്ട ബന്ധത്തിനൊടുവില്‍ കൊലപാതകം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ സ്‌കൂള്‍ ടീച്ചറെ കൊലപ്പെടുത്തിയ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു. വിവാഹിതയായ ഈ ടീച്ചറും വിദ്യാര്‍ഥിയും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ ടി-ഷര്‍ട്ട് തിരിച്ചറിഞ്ഞാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ജി.ഐ.ജി എ.പി സിങ് പറഞ്ഞു.

അറസ്റ്റിലായ വിദ്യാര്‍ഥിയും കൊല്ലപ്പെട്ട ടീച്ചറും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ ഈ വിവരം പുറത്തറിയുമെന്ന് ഭയപ്പെട്ട വിദ്യാര്‍ഥി ഈ ബന്ധം അവസാനിപ്പിക്കാന്‍ ആീ്രഹിച്ചിരുന്നു. എന്നാല്‍ ഈ ബന്ധം തുടരണമെന്നാവശ്യപ്പെട്ട് ടീച്ചര്‍ നിരന്തരം വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ടീച്ചറെ കൊലപ്പെടുത്താന്‍ വദ്യാര്‍ഥി തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group