മലപ്പുറത്ത് പതിനൊന്നു വയസുകാരന്‍ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍. കൊണ്ടോട്ടി കാടപ്പടി സ്വദേശി ജംഷീറിന്റെ മകന്‍ മുഹമ്മദ് സാലിഹാണ് മരിച്ചത്. മലപ്പുറം തിരുന്നാവായ കൈത്തകര ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലാണ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കോളേജില്‍ തന്നെ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് സാലിഹ്. കുട്ടിയുടെ ഇരട്ട സഹോദരനും പഠിക്കുന്നത് ഇതേ ദര്‍സിലാണ്. മരണ ദിവസം സഹോദരന്‍ ദര്‍സില്‍ വന്നിരുന്നില്ല.
രാവിലെ സഹപാഠികളാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. തുടര്‍ന്ന് കല്‍പകഞ്ചേരി പൊലീസെത്തി ഇന്‍ക്വിസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Post a Comment