കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാ കരിങ്കല്‍ ക്വാറികളുടെയും ചെങ്കല്‍ ക്വാറികളുടെയും പ്രവര്‍ത്തനം ജൂലൈ 10 -വരെ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.
സാഹചര്യമുണ്ടായാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ദുരിതാശ്വാസ ക്യാമ്ബുകള്‍ തുടങ്ങാനാവശ്യമായ നടപടികള്‍ എല്ലാ താലൂക്ക് തഹസില്‍ദാര്‍മാരും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കയാക്കിങ് ടീമുകളുടെയും ഹാം റേഡിയോ ഓപ്പറേറ്റര്‍മാരുടെയും സേവനം ഉപയോഗപ്പെടുത്തും.ദേശീയപാതയോരത്ത് കുറ്റിക്കോല്‍ പാലം മുതല്‍ കുപ്പം പാലം വരെ അപകടാവസ്ഥയില്‍ ചാഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് (ദേശീയപാത വിഭാഗം) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കി.
വൈദ്യതിലൈനിലേക്കും പോസ്റ്റുകളിലേക്കും അപകടകരമായ വിധത്തില്‍ ചാഞ്ഞു നിക്കുന്ന മരങ്ങളും ചില്ലകളും നീക്കം ചെയ്തിട്ടുണ്ടെന്ന് കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കണ്ണൂര്‍ അറിയിച്ചു. പുതുതായി ശ്രദ്ധയില്‍പ്പെടുന്നവ അടിയന്തരമായി നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കം.ഏരുവേശ്ശി ഗ്രാമപഞ്ചായത്തിലെ പൂപ്പറമ്ബ്-നെല്ലിക്കുറ്റി റോഡില്‍ സൈന്‍ബോര്‍ഡുകളും ഹാന്‍ഡ് റെയിലും സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കും. ഈ റോഡില്‍ അപകടങ്ങള്‍ കൂടുതലായി സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഡിവിഷണല്‍ ഓഫീസര്‍ ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
യോഗത്തില്‍ എഡിഎം കെ കെ ദിവാകരന്‍, സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു.
Post a Comment