കണ്ണൂര്‍: കണ്ണൂര്‍ ടൌണ്‍ പോലീസ് ആനയിടുക്കില്‍ നടത്തിയ വാഹന പരിശോധനയില്‍ യുവാവിന്‍റെ കൈവശത്തു നിന്നും 1.43 ഗ്രാം എം.ഡി.എം.എയും 2.07 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. കണ്ണൂര്‍ ടൌണ്‍ ഇന്‍സ്പെക്ടര്‍ ശ്രീ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് ലഹരിമരുന്നു പിടികൂടിയത്. മുഹമ്മദ് റയീസ്, വ: 28/22 കെ.ടി ഹൌസ്, ആനയിടുക്ക് കണ്ണൂർ സിറ്റി അറക്കൽ ആണ് പോലീസ് പിടിയിലായത്. പ്രതി സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ സൂക്ഷിച്ച നിലയില്‍ ആയിരുന്നു ലഹരി മരുന്ന്. കണ്ണൂര്‍ ടൌണ്‍ SI ശ്രീ നസീബ്, DENSAFF ടീം അംഗങ്ങള്‍ ആയ എസ്‌ഐ മഹിജന്‍, റാഫി, CPO റജുല്‍, ബിനു, മിഥുന്‍, രാഹുല്‍, അനൂപ് തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
MDMA യും ഹാഷിഷ് ഓയിലുമായി യുവാവ് പോലീസ് പിടിയില്‍.
News@Iritty
0
Post a Comment