കണ്ണൂര്‍: അമ്മയോട് യാത്ര പറഞ്ഞ് സഞ്ജു ഫ്രാന്‍സിസ് കയറിപ്പോയത് മരണത്തിലേക്കായിരുന്നു. കണ്ണൂര്‍ സ്വദേശിയുടെ ദാരുണമരണം മുംബൈ ഓഫ്ഷോറിലെ സാഗര്‍ കിരണ്‍ റിഗ്ഗില്‍ ജോലിക്കു ചേര്‍ന്ന ആദ്യ ദിനം തന്നെയാണ്.
ചൊവ്വാഴ്ചയുണ്ടായ കോപ്റ്റര്‍ അപകടത്തിലാണ് സഞ്ജുവുള്‍പ്പെടെ 4 പേരുടെ ജീവന്‍ പൊലിഞ്ഞത്.കേറ്ററിങ് ജോലിക്കായി ചൊവ്വാഴ്ചയാണ് കണ്ണൂര്‍ സ്വദേശി സഞ്ജു ഫ്രാന്‍സിസ് (38) മുംബൈയില്‍ എണ്ണ പ്രകൃതി വാതക കോര്‍പറേഷന്റെ (ഒഎന്‍ജിസി) റിഗ്ഗിലേക്കു യാത്ര തിരിച്ചത്.
ഒഎന്‍ജിസിയുടെ കേറ്ററിങ് കരാറുള്ള സറഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.
എണ്ണപ്പാടങ്ങളുള്ള മുംബൈ ഓഫ്ഷോറിലെ സാഗര്‍ കിരണ്‍ എന്ന റിഗ്ഗില്‍ ജോലിക്കു ചേരുന്നതായി ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് അമ്മയെ വിളിച്ചു പറഞ്ഞതിനു ശേഷമാണു ഹെലികോപ്റ്ററില്‍ കയറിയത്.
സാഗറിലേക്കെത്താന്‍ ഒന്നര കിലോമീറ്റര്‍ ശേഷിക്കെ രാവിലെ 11.45നാണ് കോപ്റ്ററിന് സാങ്കേതിക തകരാറുണ്ടായതും അടിയന്തര ലാന്‍ഡിങ്ങിനു ശ്രമിക്കുന്നതിനിടെ അപകടത്തില്‍പെട്ടതും.
Post a Comment