മലപ്പുറം: പോപ്പുലർ ഫ്രണ്ട് തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. പോപ്പുലർ ഫ്രണ്ട് നേതാക്കക്കൾ മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. പോപ്പുലർ ഫ്രണ്ടിൻ്റെ സംസ്ഥാന ട്രഷറർ കെ എച്ച് നാസറിനെ തടങ്കലിൽ വച്ച നടപടി അംഗീകരിക്കാനാവില്ല. കുട്ടി വിളിച്ച മുദ്രാവാക്യത്തിൻ്റെ പേരിൽ പോപ്പുലർ ഫ്രണ്ടിന് എതിരെയുള്ള നടപടി ചെറുത്തു തോൽപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരായ നടപടി തുടർന്നാൽ മുഖ്യമന്ത്രിയെ വഴി തടയും. തൃക്കാക്കര തിരഞ്ഞെടുപ്പിൽ തകർന്ന ഇമേജിൽ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ പറഞ്ഞു. പ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് സി പി മുഹമ്മദ് ബഷീർ, സെക്രട്ടറി സി എ റൗഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
Post a Comment