വാട്ട്‌സ്ആപ്പ് വെബ് ഉപയോഗത്തിനായി ഉടന്‍ ഡബിള്‍ വെരിഫിക്കേഷന്‍ എത്തിയേക്കും. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിച്ച് സുരക്ഷ ഇരട്ടിപ്പിക്കുന്നതിനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാട്ട്‌സ്ആപ്പ് മറ്റ് ഡിവൈസുകളില്‍ ഉപയോഗിക്കുമ്പോള്‍ ഇപ്പോള്‍ ചെയ്യുന്ന സ്‌കാനിംഗിനോ കോഡ് വെരിഫിക്കേഷനോ പുറമേ മറ്റൊരു കോഡ് വെരിഫിക്കേഷന്‍ കൂടി ആവശ്യപ്പെടാനാണ് വാട്ട്‌സ്ആപ്പ് ആലോചിക്കുന്നത്.
അടുത്ത ഒന്നോ രണ്ടോ അപ്‌ഡേറ്റുകള്‍ക്കകം ഡബിള്‍ വെരിഫിക്കേഷന്‍ നിലവില്‍ വരുമെന്നാണ് വാട്ട്‌സ്ആപ്പ് ട്രാക്കറായ വാബെറ്റാഇന്‍ഫോ റിപ്പോര്‍ട്ട്. വാട്ട്‌സ്ആപ്പ് മറ്റ് ഡിവൈസുകളില്‍ കൂടി ലോഗിന്‍ ചെയ്യാന്‍ അധികമായി മറ്റൊരു ആറ് ഡിജിറ്റ് വെരിഫിക്കേഷന്‍ കൂടിയാണ് ചെയ്യേണ്ടതായി വരിക.
രണ്ട് കോഡ് വെരിഫിക്കേഷനുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഇനി വാട്ട്‌സ്ആപ്പ് മറ്റ് ഡിവൈസുകളില്‍ ഉപയോഗിക്കാന്‍ സാധിക്കൂ. മറ്റൊരു ഡിവൈസില്‍ നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് തുറക്കുകയാണെന്ന് ഫോണില്‍ രണ്ട് തവണ നോട്ടിഫിക്കേഷന്‍ വരുമെന്ന് ചുരുക്കം.
ഒരിക്കല്‍ സെന്റ് ചെയ്ത മെസേജുകള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന സംവിധാനം ഉള്‍പ്പെടെ അടുത്ത അപ്‌ഡേറ്റുകളില്‍ എത്തിയേക്കുമെന്നാണ് വാബെറ്റാഇന്‍ഫോയുടെ മറ്റൊരു റിപ്പോര്‍ട്ട്. ഡിലീറ്റ് ചെയ്ത മെസേജ് തിരിച്ചെടുക്കാന്‍ അണ്‍ഡൂ ഓപ്ഷനും ഉടന്‍ എത്തിയേക്കും.
Post a Comment