പനജി: ഗോവയില്‍ കോളേജ് പ്രൊഫസറെ കൊലപ്പെടുത്തി കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ജിം പരിശീലകന്‍ പിടിയില്‍. ഖണ്ടോല ഗവണ്‍മെന്റ് കോളേജ് പ്രൊഫസര്‍ ഗൗരി ആചാരിയെ (35) ആണ് സുഹൃത്തായ മഹാരാഷ്ട്ര സ്വദേശി ഗൗരവ് ബിന്ദ്ര (36) കൊലപ്പെടുത്തിയത്. അണ്ടര്‍ 19 ക്രിക്കറ്റ് ടീമിനും ഭീകരവിരുദ്ധ സേനയ്ക്കും പരിശീലനം നല്‍കുന്നയാളാണ് ഗൗരവ്.
ഗൗരവിന്റെ സൗഹൃദം ഗൗരി ഉപേക്ഷിച്ചതിന്റെ ദേഷ്യമാണ് കൊലപാതകത്തില്‍ അവസാനിച്ചത്. 2021 ല്‍ ഗൗരി ഇന്റര്‍നെറ്റില്‍ പരിശോധിച്ച് ഗൗരവിന്റെ വിലാസം കണ്ടെത്തി അവിടെ പരിശീലനം നടത്തി. ഇവര്‍ തമ്മില്‍ സൗഹൃദവുമായി. പിന്നീട് സൗഹൃദം തുടരേണ്ടെന്ന് ഗൗരി തീരുമാനിച്ചതോടെ ഗൗരവ് പലതവണ ഗൗരിയെ കാണാന്‍ ശ്രമിച്ചു. എന്നാല്‍ ഗൗരി അയാളെ കാണാന്‍ തയ്യാറായില്ല.
ഗൗരിയെ കാണാനില്ലെന്ന് പറഞ്ഞ് അമ്മ വ്യാഴാഴ്ച ഗോവ പോലീസിന് പരാതി നല്‍കി. തുടര്‍ന്നുളള പോലീസന്വേഷണത്തില്‍ കാണാതാകും മുമ്പ് ഗൗരി ഗൗരവിനോട് ഫോണില്‍ സംസാരിച്ചതായി കണ്ടെത്തി. ഇതോടെ ഇയാളെ പോലീസ് ചോദ്യം ചെയ്തു. എന്നാല്‍ ഗൗരിയെ കാണാതായതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തി ചോദ്യം ചെയ്തപ്പോര്‍ തവന്‍ ഗൗരിയെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് ഇയാള്‍ സമ്മതിച്ചു.
വ്യാഴാഴ്ച വൈകിട്ടോടെ ഗൗരി വീടിന് സമീപം കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ അയാള്‍ കാറിനുളളില്‍ കയറി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക്തര്‍ക്കുണ്ടാകുകയും. വാതില്‍ ചില്ല് ഉയര്‍ത്തി അയാര്‍ ഗൗരിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു. ശേഷഗ അതേ കാര്‍ ഓടിച്ച് കോര്‍ലിമില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വന്തം കാറിലേക്ക് മൃതദേഹം മാറ്റുകയും പിന്നീട് ഓള്‍ഡ് ഗോവ ബൈപാസിന് സമീപം മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയുമായിരുന്നു. ഗൗരവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പത്ത് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Post a Comment