ഇരിട്ടി: ബി എഡ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ കുഴഞ്ഞ് വീണ് മരിച്ചു. ഉളിക്കൽ മണിപ്പാറ സ്വദേശിനി സാന്ദ്ര ബേബി (22) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. നീലേശ്വരത്ത് ഐ എച്ച് ആർ ഡി കോളേജിലെ ബി എഡ് വിദ്യാർത്ഥിനിയാണ്. നീലേശ്വരത്തെ ഹോസ്റ്റലിൽ വെള്ളിയാഴ്ച രാവിലെ കുഴഞ്ഞു വീഴുകയായിരുന്നു. അറയ്ക്കൽ ബേബിയുടെയും ഗീതയുടേയും ഏക മകൾ ആണ്. സംസ്കാരം ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മണിപ്പാറ സെന്റ് മേരീസ് പള്ളി സേമിത്തേരിയിൽ .
ബി എഡ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ കുഴഞ്ഞ് വീണ് മരിച്ചു
News@Iritty
0
Post a Comment