കണ്ണൂര്‍: ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന്റെ പേരില്‍ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കേസില്‍ രണ്ടു യുവാക്കള്‍ പിടിയില്‍. കോയിപ്രം പുറമറ്റം പടുതോട് താഴത്തെപ്പടവില്‍ ശരത് എസ്. പിള്ള (19), പടുതോട് പാനാലിക്കുഴിയില്‍ വിശാഖ് എന്നിവരാണ് പിടിയിലായത്.
ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന്റെ പേരില്‍ യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശരത്തിനോട് സേതുനായര്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ 26ന് രാത്രി എട്ടുമണിയോടെ യുവതിയും മകളും താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറിയ ശരത് കുളിമുറിയുടെ വെന്റിലേഷനിലൂടെ നഗ്നദൃശ്യങ്ങള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് സേതുവിന് അയച്ചുകൊടുക്കുകയും ചെയ്തു.
മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് യുവതി കണ്ടുവെന്ന് മനസ്സിലാക്കിയിട്ടും ദൃശ്യങ്ങള്‍ പകര്‍ത്തി സേതുവിന് അയച്ചുകൊടുത്തു. പിറ്റേന്ന് യുവതി സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയത് കേസില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണും അന്വേഷണസംഘം പിടിച്ചെടുത്തു.
സേതുവിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത് നിരസിച്ചതിനുള്ള പ്രതികാരമായാണ് ശരത്തിനോട് ഇപ്രകാരം ചെയ്യിച്ചതെന്ന് വെളിപ്പെടുത്തിയത്. കേസില്‍ ശരത്തിനെ പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ കോണ്‍ടാക്ട് ലിസ്റ്റില്‍ നിന്ന് ശരത്തിനെ സേതു ഒഴിവാക്കിയിരുന്നു.
കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി പ്രതികളുടെ ഫോണ്‍ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചു. പൊലീസ് ഇന്‍സ്പെക്ടര്‍ സജീഷ്, എസ്‌ഐ അനൂപ്, എഎസ്‌ഐ വിനോദ്, എസ്സിപി ഗിരീഷ് ബാബു, ജോബിന്‍ ജോണ്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഷെബി എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
Post a Comment