കൊല്ലം: മേല്‍വിലാസം തിരക്കി വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്നു. കോമളം അരവിന്ദാരാമത്തില്‍ ധര്‍മലതയുടെ (61) മാലയാണ് കവര്‍ന്നത്. ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. എന്നാല്‍ കവര്‍ന്ന മാല സ്വര്‍ണമല്ല മുക്കുപണ്ടമാണെന്ന് വീട്ടമ്മ പറഞ്ഞു. സ്‌കൂട്ടറിലെത്തിയ യുവാവാണ് അര്‍ജുനന്‍ എന്നയാളുടെ മേല്‍വിലാസം തിരക്കിയത്. അറിയില്ലെന്നും അടുത്തുള്ള കടയില്‍ ചോദിക്കാനും വീട്ടമ്മ മറുപടി നല്‍കി.
തുടര്‍ന്ന് കുടിക്കാന്‍ വെള്ളം ചോദിച്ചതിനെ തുടര്‍ന്ന് അടുക്കളയിലേക്ക പോയ വീട്ടമ്മയുടെ പുറകെയെത്തി മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ ആളെ വ്യക്തമായില്ലെന്ന് ധര്‍മലത പറഞ്ഞു. സംഭവ സമയത്ത് മകളും ധരമലതയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
അഞ്ചല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വടമണ്‍ കാട്ടുംപ്പുറത്ത് സ്വദേശി ലക്ഷ്മിക്കുട്ടിയമ്മയുടെ ഒരു പവന്‍ സ്വര്‍ണമാല ബൈക്കിലെത്തിയ യുവാവ് പൊട്ടിച്ച് കടന്നുകളഞ്ഞിരുന്നു. അഞ്ചലിലും പരിസരങ്ങളിലും മാലമോഷണം പതിവാകുകയാണ്.
Post a Comment