Join News @ Iritty Whats App Group

സോണിയാ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിക്കും കോവിഡ് സ്ഥിരീകരിച്ചു

ഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പിന്നാലെ മകളും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കും കോവിഡ് സ്ഥിരീകരിച്ചു. പ്രിയങ്ക തന്നെയാണ് ഈ വാർത്ത ട്വിറ്റർ വഴി പുറത്ത് വിട്ടത്. നേരിയ ലക്ഷണങ്ങളോടെ കോവിഡ് പോസിറ്റീവ് ആയി എന്നും വീട്ടിൽ സ്വയം ക്വാറന്റൈനിൽ ഇരിക്കുകയാണെന്നും ആണ് പ്രിയങ്ക ട്വിറ്ററിൽ എഴുതിയത്. തന്നോട് സമ്പർക്കം പുലർത്തിയവരും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പ്രിയങ്ക കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
Join Our Whats App Group