കാസർഗോഡ് പരപ്പയിൽ എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് സ്പെഷ്യൽ ബ്രാഞ്ചിലെ എ.എസ്.ഐ അബ്ദുൾ അസീസ് (48) ആണ് മരിച്ചത്. പരപ്പ ബിരിക്കുളം സ്വദേശിയാണ്. ബുധനാഴ്ച്ച പുലർച്ചെയാണ് അസീസിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. കാസർകോട് ജില്ലയിലെ മിക്ക പോലീസ് സ്റ്റേഷനുകളിലും അസീസ് ജോലി ചെയ്തിട്ടുണ്ട്. മരണ വിവരമറിഞ്ഞ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും വീട്ടിലെത്തി.
ചിറമ്മൽ മമ്മു, വേലിക്കോത്ത് , അലീമ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ജസീല, മക്കൾ: : അക്കീല (21), ജവാദ് (17). സഹോദരങ്ങൾ: കാസിം, സലാം, സഫിയ, അസ്മ, സാജിത, മൈമുന.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Post a Comment