Join News @ Iritty Whats App Group

പ്രതിപക്ഷ പ്രതിഷേധം, സഭാ നടപടികള്‍ നിര്‍ത്തിവെച്ചു, പ്രതിഷേധ ദൃശ്യങ്ങള്‍ കാണിക്കാതെ പിആര്‍ഡി

നിയമസഭാ സമ്മേളനം പ്രതിഷേധം കാരണം നിര്‍ത്തിവെച്ചു. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേല്‍ക്കുകയായിരുന്നു. എസ്എഫ്ഐ ഗുണ്ടായിസത്തിനെതിരെ പ്രതിഷേധമെന്നായിരുന്നു പ്രതിപക്ഷം അറിയിച്ചത്. പ്ലക്കാര്‍ഡുകളും ബാനറുകളുമായി ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം എഴുന്നേറ്റു. സഭ പ്രക്ഷുബ്ധമായതോടെ നടപടികള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു.

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്‍റെയും ഓഫീസുകളിലും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മീഡിയ റൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം. പ്രതിപക്ഷം വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ സഭയില്‍ നടത്തുമ്പോള്‍ അതിന്‍റെ ദൃശ്യങ്ങള്‍ പിആര്‍ഡി നല്‍കുന്നിമില്ല.

Post a Comment

Previous Post Next Post