പൊലീസ് വാഹനത്തെ പിന്തുടർന്ന് എസ്.ഐ അക്രമിക്കാൻ ശ്രമം. ആലപ്പുഴ നൂറനാട് എസ്ഐയെ വാൾ ഉപയോഗിച്ചു വെട്ടി പരുക്കേൽപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിതിനു പിന്നാലെ പ്രതിയെ പൊലീസ് പിടികൂടി.
പൊലീസ് സ്റ്റേഷനിലെ എസ്ഐ വി.ആർ.അരുൺ കുമാറിനാണു (37) പരുക്കേറ്റത്. കേസിൽ നൂറനാട് മുതുകാട്ടുകര എള്ളുംവിള സ്വദേശി സുഗതൻ (48) പിടിയിലായി. ഞായറാഴ്ച വൈകിട്ട് ആറിന് പാറ ജംക്‌ഷനിൽ വച്ചാണു സംഭവം
വൈകിട്ട് പട്രോളിങ് ഡ്യൂട്ടിക്കായി പൊലീസ് വാഹനത്തിൽ വരികയായിരുന്നു എസ്ഐയെ പിന്നാലെ സ്കൂട്ടറിലെത്തിയ പ്രതി പാറ ജംഷ്നിൽ വച്ച് പൊലിസ് വാഹനത്തെ തടയുകയായിരുന്നു.
തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങിയ എസ്ഐയെ വാൾ ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ എസ്ഐയുടെ വിരലുകൾക്കു പരുക്കേറ്റു. ബലപ്രയോഗത്തിലൂടെ എസ്ഐ തന്നെയാണു പ്രതിയെ പിടികൂടിയത്
Post a Comment