കണ്ണൂർ: റോഡ് ഉപരോധത്തിനിടെ പോലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കെഎസ്.യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻ്റ് കൂടിയായ ഹരികൃഷ്ണൻ ആണ് അറസ്റ്റിലായത്. രാഹുൽ ഗാന്ധിയുടെ എംപിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചുള്ള റോഡ് ഉപരോധത്തിനിടെയാണ് പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധിച്ച സംഭവമുണ്ടായത്. യൂത്ത് കോണ്ഗ്രസ് പ്രവർത്തകരാണ് റോഡ് ഉപരോധിച്ചത്.
മട്ടന്നൂരിൽ പൊലീസ് ജീപ്പിന് മുകളിൽ കയറി പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകൻ അറസ്റ്റിൽ
News@Iritty
0
Post a Comment