മൊബൈല്‍ ഫോണില്‍ കണ്ട ഹൊറര്‍ വിഡിയോ അനുകരിച്ച് കഴുത്തില്‍ തുണി കുരുക്കി കളിച്ച എട്ട് വയസുകാരന്‍ ശ്വാസം മുട്ടി മരിച്ചു. മഹാരാഷ്ട്ര പൂനെയിലെ പിംപ്രി ചിഞ്ച്‌വാഡിലാണ് സംഭവം. മൊബൈല്‍ ഫോണില്‍ കണ്ട വിഡിയോ അനുകരിച്ച് ആദ്യം കുട്ടി പാവയുടെ കഴുത്തില്‍ കുരുക്കിട്ട് വീടിന്‍റെ മുറിയില്‍ കെട്ടിത്തൂക്കിയിരുന്നു. പിന്നീട്, അതേ തുണിതന്നെ കഴുത്തിലിട്ട് മുറുക്കിയപ്പോഴാണ് ദാരുണാന്ത്യം സംഭവിച്ചത്.
ഈ സമയം കുട്ടിയുടെ അമ്മ അടുക്കളയിൽ ജോലിയിലായിരുന്നു. വിഡിയോയിലെ ജയില്‍ തടവുകാരെ തൂക്കിക്കാല്ലുന്ന രംഗം കുട്ടി അനുകരിയ്‌ക്കുകയായിരുന്നു. മൃതദേഹത്തിന് സമീപം കിടന്നിരുന്ന മൊബൈൽ ഫോൺ പരിശോധിച്ചപ്പോള്‍ സംഭവത്തിന് തൊട്ടുമുന്‍പ് സിനിമ കണ്ടതായി പൊലീസ് സ്ഥിരീകരിച്ചു. വാക്കാട് സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്‌പെക്‌ടര്‍ സത്യവാൻ മാനെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തൂങ്ങിമരിക്കുന്നതിന് മുമ്പ് കുട്ടി ഒരു പാവയെ തൂക്കിലേറ്റി എന്നതാണ് ഇതിലെ ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം. മാതാപിതാക്കൾക്ക് ജോലിത്തിരക്കുണ്ടായിരുന്നതിനാൽ കുട്ടികളെ കാര്യമായി ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. മൂന്നു കുട്ടികളും പതിവുപോലെ കളിച്ചുകൊണ്ടിരുന്ന സമയത്താണ് സംഭവം. വീട്ടിൽ ടി.വി ഇല്ലാത്തതിനാൽ മൂന്ന് കുട്ടികളും മൊബൈൽ ഫോണിൽ വീട്ടിലിരുന്ന് പലതരത്തിലുള്ള വിഡിയോകൾ കാണുന്നത് പതിവായിരുന്നു.
Post a Comment