ഒരു ലക്ഷം രൂപ വരെ പ്രതിമാസ ബാലൻസ് അക്കൗണ്ടിൽ നിലനിർത്തുന്ന ഉപഭോക്താക്കൾക്ക് എസ് ബി ഐ(SBI) ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ എടിഎമ്മു(ATM)കളിൽ അഞ്ച് സൗജന്യ എ ടി എം ഇടപാടുകൾ അനുവദിക്കും. മറ്റ് ബാങ്ക് എടിഎമ്മുകളിൽ സൗജന്യ ഇടപാടുകൾ മൂന്ന് മാത്രമേ അനുവദിക്കുകയുള്ളൂ.
• ഇടപാടിന്റെ രീതിയും എടിഎമ്മിനെയും ആശ്രയിച്ച് സൗജന്യ പരിധിക്കപ്പുറമുള്ള ഇടപാടുകൾക്ക് 5 മുതൽ 20 രൂപ വരെ ഈടാക്കും.
•സൗജന്യ പരിധിക്കപ്പുറം ബാങ്കിന്റെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ എസ്ബിഐ 10 രൂപ ഈടാക്കും.
•സൗജന്യ പരിധിക്കപ്പുറമുള്ള മറ്റ് എടിഎമ്മുകളിൽ നിന്നുള്ള സാമ്പത്തിക ഇടപാടുകൾക്ക് 20 രൂപയായിരിക്കും ഈടാക്കുക.
•അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നതിന് എസ്ബിഐ എടിഎമ്മിൽ 5 രൂപയും മറ്റ് ബാങ്ക് എടിഎമ്മുകളിൽ 8 രൂപയുമായിരിക്കും.
•എടിഎമ്മിലെ രാജ്യാന്തര ഇടപാടുകൾക്ക്, ഇടപാട് തുകയുടെ 3.5 ശതമാനത്തിന് പുറമെ 100 രൂപയും ഈടാക്കും.
•ഒരാൾക്ക് അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാതിരിക്കുകയും അതുമൂലം ഇടപാട് നിരസിക്കുകയും ചെയ്താൽ, അതിനു 20 രൂപയായിരിക്കും ഈടാക്കുക.
Post a Comment